തിരുവനന്തപുരം: ശബരിമലയില്‍ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന ആവശ്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.
ഇതേ ആവശ്യം ഉന്നയിച്ച് ഗവര്‍ണര്‍ക്കും ചെന്നിത്തല കത്ത് നല്‍കിയിരുന്നു. ശബരിമലയില്‍ 144 പ്രഖ്യാപിച്ചതിലൂടെ ഭക്തരെ ഇവിടെ നിന്നും അകറ്റാനെ സാധിക്കുകയുള്ളൂവെന്ന് ചെന്നിത്തല കത്തില്‍ വ്യക്തമാക്കുന്നു.
അതേസമയം, സ്ത്രീപ്രവേശന വിഷയം സംബന്ധിച്ച് പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ശബരിമലയില്‍ നില നില്‍ക്കുന്ന നിരോധനാജ്ഞ നീട്ടേണ്ട ആവശ്യമില്ലെന്നാണ് തഹസില്‍ദാര്‍ അറിയിച്ചിരിക്കുന്നത്. റാന്നി തഹസില്‍ദാറാണ് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
തിരുമുറ്റത്തെ ബാരിക്കേഡ് മാറ്റാമെന്നും നിയന്ത്രണങ്ങളില്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അന്തിമ തീരുമാനം കളക്ടറാണ് എടുക്കുന്നത്.