ശൈലി മാറ്റില്ലെന്ന് പറയുമ്പോള്‍ പിണറായി ജനവിധി അംഗീകരിക്കുന്നില്ലെന്നാണ് തെളിയിക്കുന്നത്:ചെന്നിത്തല

chennithala

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ശൈലിമാറ്റരുതെന്ന് പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.

മുഖ്യമന്ത്രി തന്റെ ശൈലിമാറ്റില്ലെന്ന് പറയുമ്പോള്‍ അദ്ദേഹം ജനവിധി അംഗീകരിക്കുന്നില്ലെന്നാണ് തെളിയിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ ശൈലി ഗുണകരമാണെന്നും ഇതേ ശൈലി അദ്ദേഹം തുടരണമെന്ന് തന്നെയാണ് ആഗ്രഹക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പിലെ ജനവിധിയുടെ പശ്ചാത്തലത്തില്‍ താന്‍ ശൈലിയില്‍ മാറ്റം വരുത്തില്ലെന്നും ഈ ശൈലിയിലൂടെയാണ് താന്‍ ഈ നിലയിലെത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

താന്‍ രാജി വെയ്ക്കത്തില്ല. ഇത് സര്‍ക്കാരിനെതിരായ ജനവിധിയല്ല. തിരിച്ചടി താല്‍ക്കാലികം മാത്രമാണ്. ഇത് പ്രതീക്ഷിച്ചിരുന്നില്ല. ഈ ഫലം സിപിഎമ്മിന്റെ ബഹുജന പിന്തുണയ്ക്ക് ഭീഷണിയായിട്ട് കാണുന്നില്ല. സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടമായിട്ടുമില്ല. എന്‍എസ്എസ് സമദൂര സിദ്ധാന്തം പാലിച്ചിട്ടുണ്ട് എന്ന് തന്നെയാണ് കാണുന്നത്. തെരഞ്ഞെടുപ്പ് ഫലം പ്രാദേശിക കമ്മിറ്റികള്‍ മുതല്‍ സംസ്ഥാനസമിതി വരെ പരിശോധിക്കും. അതിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാം, മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Top