തിരുവനന്തപുരം: വൈത്തിരിയില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് സി.പി. ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം തുടരുന്നത് സംശയകരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സംഭവത്തില്‍ ഒട്ടേറെ അഭ്യൂഹങ്ങളും സംശയങ്ങളും പ്രചരിക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ നിഷ്പക്ഷമായ അന്വേഷണം ആവശ്യമാണെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, വൈത്തിരി വെടിവെയ്പ്പിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തെത്തിയിരുന്നു. പണം ആവശ്യപ്പെട്ട് റിസോര്‍ട്ടിലെത്തിയ മാവോയിസ്റ്റ് നേതാവായ ജലീല്‍ ബാഗില്‍ നിന്നും തോക്കെടുക്കുന്നത് അടക്കമുള്ള ദൃശ്യങ്ങളാണ് പൊലീസ് പുറത്തു വിട്ടത്.
പുറത്ത് എത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ റിസോര്‍ട്ടിലെ റിസപ്ഷനില്‍ നിന്നുള്ളതാണ്. റിസപ്ഷനില്‍ ജീവനക്കാര്‍ക്കൊപ്പം നില്‍ക്കുന്ന ജലീലും കൂടെയുള്ള ആളും തോക്കെടുക്കുന്നതും പിന്നീട് പുറത്തേക്ക് നടന്നു നീങ്ങുന്നതുമാണ് ദൃശ്യങ്ങളില്‍ ഉള്ളത്.