തിരുവനന്തപുരം: മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. കൃഷ്ണന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടി നല്‍കി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും വൈപ്പിനിലേയ്ക്ക് ബോട്ടില്‍ യാത്ര ചെയ്യവെയാണ് കൃഷ്ണന്‍ കായലിലേക്ക് ചാടിയത്. കൃഷ്ണന്റേതെന്നു കരുതുന്ന ഒരു കത്ത് അടിസ്ഥാനമാക്കി മുളവ്കാട് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചെറിയ കടവ് കടപ്പുറത്തു നിന്നാണ് കൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.