കാനത്തിന്റെ പ്രസ്താവനകള്‍ എല്‍ഡിഎഫിന്റെ നയമല്ല; കാനത്തെ തള്ളി മുഖ്യമന്ത്രി

kanam pinaray

തിരുവനന്തപുരം: മാണിക്കെതിരെ പ്രതിരോധം തീര്‍ത്ത സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. കാനത്തിന്റെ പ്രസ്താവനകള്‍ എല്‍ഡിഎഫിന്റെ നയമല്ലെന്ന് പിണറായി തുറന്നടിച്ചു.

കാനം ആരെയോ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നെന്ന പ്രതീതി സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്നും പിണറായി പറഞ്ഞു. കേരള കോണ്‍ഗ്രസും കെ.എം.മാണിയും പേരിനു മാത്രമാണ് യുഡിഎഫ് വിട്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇതിനിടെ കാനത്തിനെതിരേ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു. മാണിയില്ലാതെയാണ് എല്‍ഡിഎഫ് കഴിഞ്ഞ തെരഞ്ഞെടുപ്പ് വിജയിച്ചതെന്നും മാണിയുടെ കാര്യം കാനം ഇടയ്ക്കിടെ ഓര്‍മപ്പെടുത്തേണ്ടെന്നും കോടിയേരി പറഞ്ഞു.

Top