തിരുവനന്തപുരം: മലപ്പുറം തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ജയം സര്‍ക്കാരിനെതിരെയുള്ള വിധിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ എല്‍ഡിഎഫിന്റെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധനയുണ്ടായി.
തിരഞ്ഞെടുപ്പില്‍ കടുത്ത മത്സരമായിരുന്നുവെന്നും അതിനാല്‍ ഉദ്ദേശിച്ച വിജയം യുഡിഎഫിന് നേടാന്‍ കഴിഞ്ഞില്ലെന്നും പിണറായി പറഞ്ഞു.
അതേസമയം ബിജെപിയുടെ വോട്ടിംഗ് ശതമാനം പിന്നോട്ടുപോയെന്നും എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയവരുടെ ശബ്ദമുണ്ടാകാതിരുന്നതാണ് യുഡിഎഫ് വിജയിക്കാന്‍ കാരണമായതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.