ചെന്നൈ: രാഷ്ട്രീയത്തില്‍ തന്റെ മാര്‍ഗദര്‍ശി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ഉലകനായകന്‍ കമല്‍ ഹാസന്‍. രാഷ്ട്രീയ പ്രവേശനത്തിനുള്ള തന്റെ തീരുമാനത്തിന് ആദ്യം പിന്തുണ നല്‍കിയതും പിണറായി ആണെന്ന് തമിഴ് പ്രസിദ്ധീകരണമായ ആനന്ദവികടനിലെ തന്റെ ലേഖനത്തില്‍ കമല്‍ ഹാസന്‍ പറയുന്നു.
തനിക്കുണ്ടായ രാഷ്ട്രീയമായ സംശയങ്ങള്‍ ദൂരീകരിച്ചതും, രാഷ്ട്രീയ പ്രവേശനത്തിന് ആദ്യം പിന്തുണ നല്‍കിയതും
അദ്ദേഹമാണെന്ന് കമല്‍ പറഞ്ഞു. അതേസമയം, മറ്റു രാഷ്ട്രീയ നേതാക്കളുമായും കമല്‍ ഹാസന്‍ ആശയവിനിമയം നടത്തിയിരുന്നു.
“എന്റെ പാര്‍ട്ടിക്കൊപ്പം അവരെ കൂടി ചേര്‍ക്കുന്നതിനുവേണ്ടി ആയിരുന്നില്ല, മറിച്ച് അവരുടെ രാഷ്ട്രീയ രംഗത്തെ അനുഭവ സമ്പത്ത് ഉള്‍ക്കൊള്ളുന്നതിനായിരുന്നുവെന്നും” കമല്‍ ഹാസന്‍ ലേഖനത്തില്‍ പറയുന്നു.
കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു കമല്‍ കേരളത്തിലെത്തിയത്. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കമല്‍ഹാസന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജിവാള്‍, മമത ബാനര്‍ജി തുടങ്ങിയവരുമായും കമല്‍ ചര്‍ച്ചകള്‍ നടത്തി.