തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ തന്റെ നിലപാടില്‍ തന്നെയുറച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നവോത്ഥാന മൂല്യ സംരക്ഷണത്തിന് വേണ്ടി നിലകൊള്ളുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീകളുടെ അവകാശ സംരക്ഷണം സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട്. പുരുഷന് ലഭിക്കുന്ന എല്ലാ അവകാശവും സ്ത്രീയ്ക്കും ലഭിക്കണം അത് ധാര്‍ഷ്ട്യമാണെങ്കില്‍ അത് തുടരുക തന്നെ ചെയ്യും, മുഖ്യമന്ത്രി വ്യക്തമാക്കി.
വര്‍ഗീയ ശക്തികള്‍ക്ക് വിധേയമായി പഞ്ചപുച്ഛമടക്കി നില്‍ക്കുന്നവര്‍ക്കൊപ്പം താന്‍ നില്‍ക്കില്ല. വര്‍ഗീയതക്കെതിരായ പ്രതിരോധത്തില്‍ മുന്നില്‍ നില്‍ക്കും അത് തന്നില്‍ അര്‍പ്പിതമായ കര്‍ത്തവ്യമാണ്. അത് ധാര്‍ഷ്ട്യമാണെങ്കില്‍ ഇനിയും അത് തുടരും, മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.