ശബരിമല സ്ത്രീപ്രവേശനം; കോടതി വിധി നടപ്പാക്കാന്‍ ബാധ്യതയുണ്ടെന്ന് സര്‍ക്കാര്‍

sabatimala

തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ബാധ്യതയുണ്ടെന്ന് സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.

സര്‍ക്കാര്‍ നടപടികളോട് എല്ലാവരും സഹകരിക്കേണ്ടതാണെന്നും യോഗം തുടങ്ങിയപ്പോള്‍ നടത്തിയ ആമുഖപ്രസംഗത്തില്‍ തന്നെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. കോടതി വിധി നടപ്പാക്കേണ്ട സാഹചര്യം മുഖ്യമന്ത്രി യോഗത്തില്‍ വിശദീകരിക്കുകയും ചെയ്തു.

എന്നാല്‍ വിധി നടപ്പാക്കാന്‍ സാവകാശം തേടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യോഗത്തില്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ശബരിമലയിലെ സംഘര്‍ഷങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സര്‍ക്കാര്‍ വിശ്വാസികളെ പരിഗണിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയും യോഗത്തില്‍ അറിയിച്ചു. ശബരിമലയില്‍ സ്ത്രീകള്‍ എത്തുമ്പോള്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ലെന്നാണ് ശ്രീധരന്‍പിള്ള യോഗത്തില്‍ വ്യക്തമാക്കിയത്.
സര്‍ക്കാറിനു പിടിവാശിയുണ്ടെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്.

Top