കൊച്ചി: ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ഏതെങ്കിലും പ്രത്യേക അസുഖത്തിനുള്ള ചികിത്സയ്ക്കായി പോയതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പതിവായി നടത്താറുള്ള പരിശോധനയ്ക്കായാണ് ആശുപത്രിയില്‍ പോയത്, താന്‍ മരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് പ്രചരണത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
രക്തത്തില്‍ കൗണ്ട് കുറഞ്ഞു എന്നൊക്കെയാണ് മാദ്ധ്യമങ്ങള്‍ എഴുതിയത്. അങ്ങനെ ആഗ്രഹിച്ചതു കൊണ്ട് ഒരു മനുഷ്യന് പെട്ടെന്നൊന്നും സംഭവിക്കില്ല. 15 വര്‍ഷമായി മുടങ്ങാതെ ഞാന്‍ പരിശോധന നടത്തുന്നുണ്ട്. ഇതുവരെ മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലന്നും മുഖ്യമന്ത്രി അറിയിച്ചു.