തിരുവനന്തപുരം : മൂന്നാറിലും പരിസര പ്രദേശങ്ങളിലും ഗ്യഹ നിര്‍മ്മാണത്തിന് തടസം നേരിടുന്നത് സബ് കളക്ടര്‍ ഇറക്കിയ ഉത്തരവ് മൂലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ജനങ്ങള്‍ക്ക് പ്രയാസമനുഭവപ്പെടാതെ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ചുതന്നെ കളക്ടര്‍ എന്‍.ഒ.സി. നല്‍കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. മൂന്നാറിന് വേണ്ടി പ്രത്യേക നിയമനിര്‍മ്മാണം പരിഗണയില്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്നാറിന് മാത്രമായി പ്രത്യേക നിയമനിര്‍മ്മാണം ആവശ്യമായി വരുമെന്നും ,നിയമ നിര്‍മ്മാണം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു .
ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ചാണ് ഗ്യഹ നിര്‍മ്മാണത്തിന് എന്‍.ഒ.സി നല്‍കാനുള്ള അധികാരം വില്ലേജ് ഓഫീസറന്‍മാര്‍ക്ക് നല്‍കിയത്. എന്നാല്‍ നിര്‍മ്മിതികള്‍ക്കുള്ള അനുമതി നല്‍കുന്നതിന് ചില വിലക്കുകള്‍ വരും വിധമുള്ള കത്ത് സഹിതമാണ് സമ്പ് കളക്ടര്‍ താഴേക്ക് നല്‍കിയത് , ഇത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ജനങ്ങള്‍ക്ക് പ്രയാസമനുഭവപ്പെടാതെ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ചുതന്നെ എന്‍.ഒ.സി. നല്‍കണമെന്ന് കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.
മൂന്നാറിലെയും പരിസര പ്രദേശത്തേയും ഗൃഹ നിര്‍മ്മാണത്തിന് തടസം നേരിടുന്നതായി ചൂണ്ടിക്കാട്ടി. കെ.എം മാണി അവതരിപ്പിച്ച അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
മൂന്നാറിലും ഇടുക്കിയിലെ മറ്റ് 8 വില്ലേജുകളിലും ഗൃഹ നിര്‍മ്മാണത്തിന് വില്ലേജ് ഓഫീസര്‍മാര്‍ എന്‍ഒസി നല്‍കാത്ത സാഹചര്യം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് കെ.എം മാണിയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.