കോഴിക്കോട്: കോളെജ് അധ്യാപകരാണ് സാലറി ചാലഞ്ചില്‍ ഏറ്റവും പിന്നിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലഭിക്കുന്ന വലിയ ശമ്പളം കൊടുക്കാന്‍ അവര്‍ക്ക് വിഷമമായിരുന്നു. ഇവിടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളെജ് മാതൃകയാവുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
സാലറി ചലഞ്ചില്‍ പങ്കെടുത്ത മെഡിക്കല്‍ കോളെജ് ജീവനക്കാരെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. മെഡിക്കല്‍ കോളേജിലെ ത്രിതല കാന്‍സര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ 91 ശതമാനം ജീവനക്കാരും ശമ്പളത്തിന്റെ വലിപ്പം നോക്കാതെ സാലറി ചലഞ്ചില്‍ പങ്കാളികളായി. മാതൃകാപരമായ പങ്കാളിത്തമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജീവനക്കാരുടെ സാമൂഹ്യ പ്രതിബന്ധതയാണ് ഇത് കാണിക്കുന്നത്. നമ്മുടെ കൈയ്യിലുള്ളത് നാടിന്റെ ആവശ്യത്തിന് നല്‍കാന്‍ കഴിയണം. ജീവിതത്തില്‍ ഏറ്റവും പരോപകരപ്രദമായ കാര്യം ഇതാണെന്നും അദ്ദേഹം വ്യക്തമാക്കി.