വിദ്യാര്‍ത്ഥി പ്രസ്ഥാനം എന്നാല്‍ രാഷ്ട്രീയത്തിലേക്ക് നേതാക്കളെ സംഭാവന ചെയ്യുന്നതല്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: മത വര്‍ഗീയ വാദികള്‍ ക്യാമ്പസുകളില്‍ പിടിമുറുക്കാന്‍ ശ്രമിക്കുമ്പോള്‍ എസ്എഫ്‌ഐയുടെ പ്രാധാന്യം വലുതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാര്‍ത്ഥി പ്രസ്ഥാനം എന്നാല്‍ രാഷ്ട്രീയത്തിലേക്ക് നേതാക്കളെ സംഭാവന ചെയ്യുന്നതല്ല. ദീര്‍ഘ വീക്ഷണവും പൊതുബോധവുമുള്ളവരെ വാര്‍ത്തെടുക്കലാണ് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ഇത് എസ് എഫ് ഐ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ രംഗത്തും പ്രതിഭകളെ എസ് എഫ് ഐ സംഭാവന ചെയ്തിട്ടുണ്ട്. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം കലാലയങ്ങളിലുണ്ടാകണം. വര്‍ഗീയ വാദികളുടെ കണ്ണില്‍ എസ് എഫ് ഐ ശത്രുക്കളായി മാറുന്നു എന്നും പിണറായി പറഞ്ഞു.

Top