തിരുവനന്തപുരം : രണ്ട് വര്‍ഷത്തെ പ്രകൃതി ദുരന്തങ്ങളില്‍ നിന്ന് കേരളം പാഠം പഠിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അപകട സാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്നവരെ മാറ്റിപാര്‍പ്പിക്കേണ്ടി വരുമെന്നും ഇത്തരം നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. ഓണം വാരാഘേഷം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സര്‍ക്കാര്‍ എന്നും വിഷമം അനുഭവിക്കുന്നവര്‍ക്കൊപ്പമാണെന്നും ക്ഷേമ പെന്‍ഷനുകളും ദുരിതാശ്വാസ തുകകളും കൃത്യമായി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കേന്ദ്രസഹായം നാമമാത്രമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സംസ്ഥാനത്ത് 18,171 കോടി രൂപ ക്ഷേമ പെന്‍ഷന്‍ നല്‍കിയെന്നും ഓണത്തിന് 52 ലക്ഷം ആളുകള്‍ക്ക് ക്ഷേമ പെന്‍ഷനായി 1971 കോടി രൂപ നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ജീവനക്കാര്‍ക്ക് ബോണസ് മുതലായവ നല്‍കാനായി 281 കോടി രൂപ സര്‍ക്കാര്‍ ചിലവിട്ടെന്നും അദ്ദേഹം വ്യക്തമാക്കി.