തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ സോളാര്‍കേസില്‍ സിപിഎം ഗൂഢാലോചന നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍.
അഴിമതി നിരോധന നിയമപ്രകാരം മുഖ്യമന്ത്രിക്കും ആര്യാടനുമെതിരെ കേസെടുക്കണം. മുഖ്യമന്ത്രി ഒരു നാണവുമില്ലാതെ നുണ പറയുന്നു. സരിതയെ സ്വാധീനിക്കാന്‍ ശ്രമിച്ച തമ്പാനൂര്‍ രവിക്കെതിരെ കേസെടുക്കണം. തമ്പാനൂര്‍ രവി ചെയ്തത് വഴിവിട്ട കാര്യമാണെന്നും പിണറായി പറഞ്ഞു.