തിരുവനന്തപുരം: സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം ചെലവാക്കി വനിതാ മതില്‍ നടത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നീക്കിവെച്ച 50 കോടി രൂപ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് വേണ്ടിയുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ പണം വനിതാ മതിലിനായി ചെലവിടില്ലെന്ന് ധനമന്ത്രി തോമസ് ഐസകും പറഞ്ഞു. സര്‍ക്കാര്‍ സത്യവാങ്മൂലം തെറ്റിദ്ധരിക്കപ്പെട്ടു. വനിതാ സംഘടനകള്‍ സ്വന്തം നിലയില്‍ പണം സമാഹരിക്കുമെന്നും തോമസ് ഐസക് വ്യക്തമാക്കി.