pinarayi vijayan statement about development projects

Pinaray vijayan

തിരുവനന്തപുരം: വികസനത്തിന് എതിരുനില്‍ക്കുന്നവരെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

വികസനം മുടക്കുന്ന ചിലരുണ്ട്. അവരെ വികസനമുടക്കികള്‍ എന്നേ വിളിക്കാനാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും പുറത്തുളളവരാണ് ഇതിന് ശ്രമിക്കുന്നത്. ജനതാല്‍പര്യത്തിനെതിരായി നിലപാടെടുക്കുന്ന ഇത്തരക്കാരെ അംഗീകരിക്കാന്‍ കഴിയില്ല.

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് നടപ്പാക്കും. വിജിലന്‍സിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് ഹൈക്കോടതി മാര്‍ഗനിര്‍ദേശം വരുന്നത് അഭികാമ്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Top