pinarayi vijayan statement about mulla periyar

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. നിയമസഭയും സര്‍വകക്ഷിയോഗത്തിലും എടുത്ത തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു.

താന്‍ ഇക്കാര്യത്തില്‍ വ്യത്യസ്തമായ എന്തെങ്കിലും പ്രസ്താവന നടത്തിയിട്ടില്ലെന്നും പിണറായി പറഞ്ഞു. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് തൃക്കാക്കര എം.എല്‍.എ പി.ടി.തോമസ് ആവശ്യപ്പെട്ടിരുന്നു. പി.ടി തോമസിന് മറുപടി പറയുകയായിരുന്നു പിണറായി.

Top