തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവവും വിധി നിര്‍ണ്ണയവും വിജിലന്‍സ് നിരീക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അപ്പീലുകള്‍ നീതിപൂര്‍വ്വകമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് നിര്‍ദ്ദേശവും നല്‍കി.
കലോത്സവ വേദികളിലെ ഒത്തുകളിയും കയ്യാങ്കളിയും ഇല്ലാതാക്കാന്‍ ഫലപ്രദമായ നിര്‍ദ്ദേശങ്ങളും മാര്‍ഗ്ഗരേഖയും നടപ്പാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.