pinarayi vijayan statement against Christian managements education

തിരുവനന്തപുരം: വിദ്യാഭ്യാസത്തിന് പണക്കൊഴുപ്പ് മാനദണ്ഡമാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അബ്കാരി ബിസിനസുകാര്‍ വരെ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങി. ഇവര്‍ ലേലം വിളിച്ച് നിയമനം നടത്താന്‍ തുടങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലാഭക്കണ്ണോടെ പലരും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി. വിദ്യാഭ്യാസ കച്ചവടത്തോട് പുറം തിരിഞ്ഞ് നിന്നവരാണ് ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍.

പുതിയ പ്രവണത പല ക്രൈസ്തവ മാനേജ്‌മെന്റുകളെയും ബാധിച്ചു തുടങ്ങി. ഇത്തരക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും പിണറായി വിജയന്‍ വിജിലന്‍സിനോട് ആവശ്യപ്പെട്ടു.

Top