കണ്ണൂര്‍: പെരുന്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡി.ജി.പി ടി.പി.സെന്‍കുമാറിനു നേരെ വിമര്‍ശനവുമായി സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ രംഗത്ത്.
കേസിന്റെ അന്വേഷണം വഴി തിരിച്ചു വിടാന്‍ ഉന്നത തലത്തില്‍ ഇടപെടല്‍ നടന്നതായി പിണറായി ആരോപിച്ചു. ഇതില്‍ പൊലീസ് നേതൃത്വത്തിന്റെ പങ്ക് എന്താണെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജിഷയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഡി.ജി.പി ഉത്തരവാദിത്തം നിറവേറ്റിയോ എന്ന് പരിശോധിക്കണം. രാഷ്ട്രീയ നിലപാടുകളുടെ ഭാഗമായി പൊലീസിന്റെ ഉന്നത നേതൃത്വം പ്രവര്‍ത്തിക്കുകയാണ് ചെയ്തത്. പൊലീസിനെ പൊലീസായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.