pinarayi vijayan statement

തിരുവനന്തപുരം:എംഎല്‍എമാര്‍ സ്വന്തം കടമകള്‍ മറക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപദേശം. കാര്യങ്ങള്‍ പഠിച്ചുവേണം സഭയില്‍ അംഗങ്ങള്‍ എത്തേണ്ടതെന്നും പിണറായി വിജയന്‍ പറഞ്ഞു.

ജന പ്രതിനിധികള്‍ പലപ്പോഴും പ്രോട്ടോകോള്‍ ലംഘനത്തിന് വിധേയരാകുന്നു എന്നും അതിന് മാറ്റമുണ്ടാക്കന്‍ ശ്രമിക്കണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും അഭിപ്രായപ്പെട്ടു.

എംഎല്‍എമാര്‍ പ്രസംഗിക്കാന്‍ കയറുമ്പോള്‍ മിതത്വം പാലിക്കണം. നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ജനാഭിപ്രായം രൂപീകരിക്കുന്നതിന് എംഎല്‍എമാര്‍ മുന്‍കൈ എടുക്കണമെന്നും നിയമസഭയില്‍ സംഘടിപ്പിച്ച പഠനക്യാംപ് ഉദ്ഘാടനം ചെയ്യവെ പിണറായി വിജയന്‍ പറഞ്ഞു.

നിയമസഭാംഗങ്ങള്‍ നിയമനിര്‍മാണത്തെ ഗൗരവത്തോടെ കാണണമെന്നും പിണറായി വിജയന്‍ പറഞ്ഞു.മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പിണറായി വിജയന്‍ ഉപദേശം നല്‍കിയിരുന്നു.

Top