pinarayi vijayan support kerala police

pinarayi

തിരുവനന്തപുരം:പൊലീസിന്റെ മനോവീര്യം തകര്‍ക്കുന്ന ഒന്നും സര്‍ക്കാര്‍ ചെയ്യില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാവോയിസ്റ്റ് നടപടിക്കെതിരായ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

കഴമ്പില്ലാത്ത വിമര്‍ശനങ്ങള്‍ കാര്യമാക്കേണ്ടതില്ല. കര്‍ത്തവ്യ നിര്‍വഹണം നീതിപൂര്‍വവും നിഷ്പക്ഷവുമാകണം. തെറ്റുകള്‍ വന്നാല്‍ തിരുത്തലിന് കാലതാമസം ഉണ്ടാകില്ലെന്നും പിണറായി വ്യക്തമാക്കി.

പൊലീസിന് സംഘടനാ സ്വാതന്ത്ര്യം പാടില്ലെന്ന നിലപാടിനോട് യോജിപ്പില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് സംസ്ഥാന പൊലീസ് അസോസിയേഷന്‍ സ്പെഷല്‍ കണ്‍വെന്‍ഷ·നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

Top