പൂരങ്ങളുടെ പൂരം കാണുവാന്‍ മുഖ്യമന്ത്രി പിണറായി വിജയനും എത്തുന്നുവെന്ന്. . .

pinarayi

തൃശൂര്‍: തൃശൂര്‍പൂരം കാണുവാന്‍ മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ ഓഫീസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. 23നാണ് സാമ്പിള്‍ വെടിക്കെട്ട് നടക്കുന്നത്. 25ന് അര്‍ദ്ധരാത്രിക്ക് ശേഷം പ്രധാന വെടിക്കെട്ടുകളും നടക്കും. കുടമാറ്റത്തിന് വിദേശികള്‍ക്കുള്ള പവലിയന് സമീപത്താണ് മുഖ്യമന്ത്രിക്ക് സൗകര്യമൊരുക്കുന്നത്.

ഇത്തവണയും നിയന്ത്രണങ്ങള്‍ക്ക് വിധേയമായി വെടിക്കെട്ട് നടത്താന്‍ അനുമതി ലഭിച്ചിട്ടുണ്ട്. വെടിക്കെട്ട് സാമഗ്രികളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ച് അനുമതി ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.എ കൗശികന്‍ വ്യക്തമാക്കിയിരുന്നു. നൂറു മീറ്റര്‍ ജനങ്ങളെ ഒഴിവാക്കിക്കൊണ്ട് കര്‍ശന സുരക്ഷയോടെയായിരിക്കും വെടിക്കെട്ട് നടത്തുന്നത്. കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച ഫയര്‍ ഹൈഡ്രന്റുകള്‍ പ്രവര്‍ത്തന സജ്ജമാക്കുകയും ചെയ്യും.

Top