ലോകകേരളസഭ ധൂര്‍ത്തല്ല; യുഎഇയിലെ മലയാളികളാണ് പണം ചിലവാക്കിയതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോകകേരളസഭ ധൂര്‍ത്തല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

യുഎഇയില്‍ നടത്തിയത് ലോകകേരളസഭയുടെ റീജിയണല്‍ സമ്മേളനമാണെന്നും സര്‍ക്കാര്‍ ഇതിന് വേണ്ടി പണം ചിലവാക്കിയിട്ടില്ലെന്നും അതിന്റെ ആതിഥേയത്വം അവിടെയുള്ള മലയാളികളാണ് വഹിച്ചതെന്നും പണം ചിലവാക്കിയതും അവിടത്തെ മലയാളികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വികസനത്തിന് ആവശ്യമായ പുതിയ അറിവുകളും ശേഷികളും സ്വായത്തമാക്കാന്‍ കഴിയേണ്ടതാണ്. മലയാളികളായ പലരും പല ഉന്നതസ്ഥാനങ്ങളിലുള്ളവരാണ്. മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാര്‍ക്ക് പോകാനുള്ള ചിലവ് വഹിച്ചത് സംസ്ഥാനസര്‍ക്കാരാണ്. അതല്ലാതെ വേറൊരു ചെലവും ഇതിന്റെ പേരില്‍ വന്നിട്ടില്ല, മുഖ്യമന്ത്രി വ്യക്തമാക്കി.

Top