തിരുവനന്തപുരം: ഇന്ന് 85ാം പിറന്നാള്‍ ആഘോഷിക്കുന്ന നടന് മധുവിനും നവതി ആഘോഷിക്കുന്ന സാഹിത്യകാരന് ഡോ പുതുശ്ശേരി രാമചന്ദ്രനും ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഫോണിലൂടെയാണ് ഇരുവര്‍ക്കും മുഖ്യമന്ത്രി ആശംസകള്‍ നേര്‍ന്നത്.
അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം ഇന്ന് പുലര്‍ച്ചെ 3.30നാണ് പിണറായി തിരുവനന്തപുരത്ത് എത്തിയത്. ഈ മാസം രണ്ടാം തിയതിയാണ് ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. ഇരുപത്തിയൊന്ന് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് പിണറായി കേരളത്തില്‍ തിരിച്ചെത്തിയത്.
നേരത്തെ, നടന് മോഹന്‍ലാല്‍ മധുവിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് മോഹന്‍ലാല്‍ ആശംസ അറിയിച്ചത്.