‘കേന്ദ്ര നയങ്ങൾ നവകേരള സൃഷ്ടിക്ക് തടസം’; രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം : കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി. കേന്ദ്ര നയങ്ങൾ നവകേരള സൃഷ്ടിക്ക് തടസമാണ്. സാമ്പത്തിക പ്രതിസന്ധി കേരളത്തെ വരിഞ്ഞ് മുറുക്കുന്നു. പ്രതിപക്ഷം കേന്ദത്തിന് കൂട്ട് നിൽക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വായ്പാ പരിധി വെട്ടിക്കുറച്ചു. ആറായിരം കോടിയുടെ കുറവ് 2023- 24 കാലയളവിൽ ഉണ്ടായി. കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചു. ജനസംഖ്യാ നിയന്ത്രണം നടപ്പാക്കിയ കേരളത്തിന് അതുമൂലം നഷ്ടമുണ്ടായി. ജനസംഖ്യാ പരിധി വെച്ച് നികുതി വിഭജിച്ചത് ദോഷം ചെയ്തു. ലൈഫ് വീടുകൾ ഓരോരുത്തരുടെയും സ്വന്തമാണ്. അവിടെ എന്തെങ്കിലും എഴുതിവക്കാനാകില്ല. അത്തരത്തിൽ ഒരു ബ്രാന്റിംഗിനും കേരളം തയ്യാറല്ല.

കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുളള ഗ്രാന്റുകൾ ലഭിച്ചിട്ടില്ല. കോളേജ് അധ്യാകർക്ക് യുജിസി നിരക്കിൽ ശമ്പളപരിഷ്കാരം നടപ്പാക്കിയ വകയിലുളള 750 കോടിയുടെ ഗ്രാന്റ് ലഭിച്ചിട്ടില്ല. 752 കോടി നെല്ലുസംഭരണം, ഭക്ഷ്യസുരക്ഷ 61 കോടിയും ഇതുവരെ ലഭിച്ചിട്ടില്ല. ഇതിനെതിരെയാണ് ദില്ലിയിൽ ഫെബ്രുവരി 8 ന് സമരത്തിനിറങ്ങുന്നത്. എംപിമാർ, എംഎൽഎമാർ അടക്കം പങ്കെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ജനാധിപത്യത്തെ അർത്ഥവത്താക്കിയ പരിപാടിയായിരുന്നു നവകേരള സദസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വൻ ജനാവലിയെത്തി. മന്ത്രിസഭ ജനങ്ങളോട് നേരിട്ട് സംവദിച്ചു. കേരളാ വികസനത്തിന് ജനങ്ങൾക്കൊപ്പമുണ്ടെന്ന പ്രഖ്യാപനമായി നവകേരള സദസ് മാറിയെന്ന. ഇത്രയേറെ ജനപങ്കാളിത്തമുള്ള പരിപാടി മറ്റൊന്ന് ചൂണ്ടിക്കാണിക്കാനില്ല. 642 076 പരാതികൾ രജിസ്റ്റർ ചെയ്തു. വകുപ്പ് തലത്തിൽ തരം തിരിച്ച് കൈമാറുന്നു. പരാതി പരിഹാരത്തിന് 20 യോഗങ്ങൾ ചേർന്നു. ജനകീയ സംവാദങ്ങളും മുഖാമുഖ ചർച്ചകളും തുടരും. ഫെബ്രുവരി 18 മുതൽ വിവിധ ജില്ലകളിൽ മുഖാമുഖ ചർച്ചാ പരിപാടി നടക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Top