തിരുവനന്തപുരം: ശബരിമല സുപ്രീംകോടതി വിധിയാണ് വനിതാ മതിലിന് അടിസ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
വിധി വന്നതിന് പിന്നാലെ സ്ത്രീകളെ തെരുവിലിറക്കി ഒരു വിഭാഗം പ്രതിഷേധിച്ചു. സ്ത്രീവിരുദ്ധമാണ് വിധി എന്നായിരുന്നു ഇത്തരക്കാരുടെ പ്രചാരണം. ഹിന്ദുമത വിഭാഗങ്ങളില്‍ നിന്നാണ് ഇത്തരത്തിലുള്ള പ്രചാരണം ഉയര്‍ന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വനിതാ മതില്‍ വര്‍ഗസമര കാഴ്ചപ്പാടിന് എതിരല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇതിനിടെ വനിതാ മതില്‍ സംബന്ധിച്ച് മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നിരുന്നു.
സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി വകുപ്പ് മേധാവികള്‍ കീഴുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതിലും സര്‍ക്കുലര്‍ അയയ്ക്കുന്നതിലും കള്ളക്കളിയില്ലേയെന്ന് അദ്ദേഹം ചോദിച്ചു.
നവോത്ഥാന സംരക്ഷണമാണ് ലക്ഷ്യമെങ്കില്‍ എന്തിന് പുരുഷന്‍മാരെ ഒഴിവാക്കിയെന്നും ചെന്നിത്തല ചോദ്യമുന്നയിച്ചു.