pinarayi vijayans facebook post against bar scandal case

തിരുവനന്തപുരം: ഹൈക്കോടതിയില്‍ തകര്‍ന്നത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഹീനമുഖം ആണെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. പ്രതിപക്ഷം ആവര്‍ത്തിച്ചു പറഞ്ഞ കാര്യങ്ങളാണ് കോടതി ശരിവച്ചതെന്നും പിണറായി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

ബാര്‍ കോഴ ആരോപണത്തെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തുന്നത് നീതിപൂര്‍വമാവുമോയെന്ന ഹൈക്കോടതി നിരീക്ഷണത്തോട് പ്രതികരിക്കുകയായിരുന്നു പിണറായി

പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ വായിക്കാം…

ആരോപണ വിധേയര്‍ അധികാരത്തിലിരിക്കുമ്പോള്‍, അഴിമതി കേസില്‍ നീതിപൂര്‍വകമായ അന്വേഷണം സാധ്യമല്ല. അത് കൊണ്ടാണ്, കോടതിയുടെ നിരീക്ഷണത്തില്‍ ബാര്‍ കോഴക്കേസ് അന്വേഷിക്കണം എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്.
ഞങ്ങള്‍ ആവര്‍ത്തിച്ചു പറഞ്ഞ കാര്യങ്ങളാണ് ഹൈക്കോടതി ചൂണ്ടിക്കാണിക്കുന്നതും സ്ഥിരീകരിക്കുന്നതും.
ആരോപണ വിധേയര്‍ നിരപരാധികള്‍ ആണെന്ന് മുഖ്യമന്ത്രി തന്നെ ആവര്‍ത്തിച്ചു പറയുന്നു. അവരെ രക്ഷിക്കാന്‍ നിയമ വിരുദ്ധമായ മാര്‍ഗങ്ങള്‍ അവലംബിക്കുന്നു. ഉമ്മന്‍ ചാണ്ടി സര്ക്കാരിന്റെ ഈ ഹീനമുഖമാണ് ഹൈക്കോടതിയില്‍ തകരുന്നത്.
കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ സംവിധാനം പരക്കെ ദുരുപയോഗം ചെയ്യപ്പെടുന്ന അവസ്ഥ കോടതി തന്നെ തുറന്നു കാട്ടുകയാണ്.

Top