തിരുവനന്തപുരം : ബാര്‍ കോഴ കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച കോടതിയുടെ നടപടി ശരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കേസിന്റെ അന്വേഷണത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് നേരത്തെ പറഞ്ഞിരുന്നെന്നും ഈ നിലപാട് വിലിജന്‍സ് കോടതി ശരിവയ്ക്കുകയാണെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
യുഡിഎഫ് നേതൃത്വം അറിയാതെ എന്‍.ശങ്കര്‍ റെഡ്ഡി കേസ് അട്ടിമറിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. യുഡിഎഫ് വിട്ടതു കൊണ്ട് മാണിക്ക് എല്‍ഡിഎഫില്‍ നിന്ന് സഹായം ലഭിക്കില്ലെന്നും കാനം പറഞ്ഞു.