ദുബായ്: തീവ്രവാദക്കേസുകളില്‍ എന്‍ഐഎ യുഎപിഎ ചുമത്തുന്നതിന് സര്‍ക്കാര്‍ ഉത്തരവാദിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
തീവ്രവാദക്കേസുകളില്‍ യുഎപിഎ സ്വാഭാവികമാണെന്നും ഇക്കാര്യം സംസ്ഥാന സര്‍ക്കാരിന് മാത്രമായി തീരുമാനിക്കാന്‍ കഴിയില്ലെന്നും പിണറായി പറഞ്ഞു.
രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ കരിനിയമങ്ങള്‍ ചുമത്തുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊലീസിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ പരിശോധിക്കും. പൊലീസിന് മേല്‍ നിയന്ത്രണം നഷ്ടപ്പെട്ടെന്ന വിമര്‍ശനം ശരിയല്ലെന്നും അഴിമതിക്കെതിരെ യാതൊരുവിധ വിട്ടുവീഴ്ചയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാധാരണ കേസുകളില്‍ പ്രയോഗിക്കേണ്ട നിയമമല്ല യുഎപിഎയെന്നും അതിനോടുള്ള വിയോജിപ്പ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദേഹം പറഞ്ഞു. മനുഷ്യാവകാശങ്ങള്‍ നിഷേധിക്കാന്‍ പാടില്ലെന്നാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാട്.
അതേസമയം, യുഎപിഎ ചുമത്തേണ്ട കേസുകളില്‍ എഫ്‌ഐആര്‍ തയാറാക്കുന്നതിന് മുന്‍പ് ജില്ലാ പൊലീസ് മേധാവിയുടെ അനുമതി തേടണമെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ ഉത്തരവിട്ടു.
കേസ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നും എഫ്‌ഐആര്‍ തയാറാക്കുമ്പോള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ മേല്‍നോട്ടം ഉറപ്പാക്കണമെന്നും ഡിജിപി നിര്‍ദേശിച്ചു.