pinarayi vijayan’s statement

ധര്‍മ്മടം: നവകേരള സൃഷ്ടിക്കായി ജനങ്ങള്‍ എല്‍ഡിഎഫിന് വോട്ടുചെയ്യുമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. നിലവിലുള്ള ഭരണത്തെ തൂത്തെറിഞ്ഞ് ഐശ്വര്യപൂര്‍ണമായ നവകേരളം കെട്ടിപ്പെടുക്കാന്‍ ജനങ്ങള്‍ താത്പര്യത്തോടെ പങ്കാളികളാകുമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍.സി അമല സ്‌കൂള്‍ ബൂത്തില്‍ വോട്ട് ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പിണറായി.

മതനിരപേക്ഷത പ്രധാനമായാണ് കാണുന്നത്. കേരളത്തിന്റെ മതേതര മനസ്സിന് ആപത്ത് വരുത്താന്‍ വേണ്ടി നിലകൊള്ളുന്ന വര്‍ഗീയശക്തികള്‍ക്ക് ഈ തിരഞ്ഞെടുപ്പില്‍ കനത്ത ഒറ്റപ്പെടലുണ്ടാകും. യു.ഡി.എഫിന് വലിയ തകര്‍ച്ചയുണ്ടാകും ദുഷ്‌ചെയ്തികളും വൃത്തികേടുകള്‍ക്കും എതിരെയുള്ളതായിരിക്കും ജനവിധിയെന്നും അദ്ദേഹം വ്യക്തമാക്കി.

Top