ആലപ്പുഴ: നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനും നിയുക്ത മന്ത്രിമാരും ആലപ്പുഴയിലെ വസതിയിലെത്തി കെ ആര്‍ ഗൗരിയമ്മയെ സന്ദര്‍ശിച്ചു.
പിണറായിയുടെ പിറന്നാള്‍ ദിനം കൂടിയായിരുന്നതിനാല്‍ കേക്കൊരുക്കിയാണ് എല്ലാവരെയും ഗൗരിയമ്മ സ്വീകരിച്ചത്.
പിണറായിയുടെ ചിത്രവും ചുവന്ന റോസാപ്പൂവും ചേര്‍ത്തുവെച്ച കേക്ക് പിണറായി തന്നെ മുറിച്ചു. നേതാക്കള്‍ക്കെല്ലാം വീട്ടില്‍ ഭക്ഷണവും ഒരുക്കിയിരുന്നു.
സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഗൗരിയമ്മയെ പിണറായി ക്ഷണിച്ചു.