തിരുവനന്തപുരം: സംഘപരിവാര്‍ അജണ്ടയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പൊലീസ് നടപ്പാക്കുന്നതെന്ന് വി.ഡി സതീശന്‍ എം.എല്‍.എ.
പറവൂരില്‍ ലഘുലേഖ വിതരണം നടത്തിയവരെ തടയുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഘപരിവാറുകാരെ പൊലീസ് വിട്ടയക്കുകയും മതസംഘടനാപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്ത നടപടി ഏകപക്ഷീയമാണെന്ന് എംഎല്‍എ പറഞ്ഞു.
മാത്രമല്ല, സംഘപരിവാറുകാരെ കസേരയിട്ടാണ് പൊലീസ് സ്വീകരിച്ചതെന്നും, വിതരണം ചെയ്ത ലഘുലേഖയില്‍ ദേശവിരുദ്ധമായോ മതവിരുദ്ധമായോ ഒന്നുമില്ലെന്നും വി.ഡി.സതീശന്‍ ചൂണ്ടിക്കാട്ടി.
വിസ്ഡം പ്രവര്‍ത്തകര്‍ വിതരണം ചെയ്ത ലഘുലേഖ മതസ്പര്‍ധ വളര്‍ത്തുന്നതല്ലെന്നും, പ്രവര്‍ത്തകര്‍ക്കെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിരുന്നു.