കണ്ണൂര്‍: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് മൊഴി ശേഖരിച്ചത് താല്‍പര്യമുള്ളവരില്‍ നിന്ന് മാത്രമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് മലക്കം മറിയുകയാണെന്നും അദ്ദേഹം പറഞ്ഞു.
നവകേരള യാത്രയുടെ മൂന്നാം ദിനം പയ്യന്നൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാര്‍ കോഴക്കേസില്‍ സര്‍ക്കാര്‍ വിജിലന്‍സില്‍ സമ്മര്‍ദ്ദം ചെലുത്തി. ഉമ്മന്‍ ചാണ്ടിയാണ് ഇതിന് നേതൃത്വം നല്‍കിയതെന്നും പിണറായി ആരോപിച്ചു.
മാണിയെ വീണ്ടും മന്ത്രിയാക്കാനുള്ള നീക്കം പൊളിഞ്ഞു. മാണിയെക്കൊണ്ട് ബജറ്റ് അവതരിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം തകര്‍ന്നു. അഴിമതി മൂടിവയ്ക്കാനുള്ള ഉമ്മന്‍ ചാണ്ടിയുടെ ശ്രമത്തിന് കോടതിയുടെ നിലപാട് തിരിച്ചടിയായെന്നും പിണറായി ചൂണ്ടിക്കാട്ടി.