pinaray’s facebook post-jishnu pranoy’s murder

തിരുവനന്തപുരം: സ്വാശ്രയ വിദ്യാഭ്യാസ രംഗത്തെ കൊള്ളരുതായ്മകളുടെ വലിയ തുറന്നുകാട്ടലാണ് ജിഷ്ണു പ്രണോയിയുടെ ദാരുണമായ അന്ത്യത്തെ തുടര്‍ന്നുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ജിഷ്ണുവിന്റെ മാതാപിതാക്കളുമായി ഇന്ന് കൂടികാഴ്ച നടത്തിയതായും അവര്‍ക്കുണ്ടായ നഷ്ടവും പ്രയാസവും അപരിഹാര്യമാണന്നും അതേക്കുറിച്ചു നല്ല ബോധ്യമുണ്ടെന്നും മുഖ്യമന്ത്രി ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.

IMG-20170308-WA054

ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് നിയമപരമായി പറ്റാവുന്ന കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഇനി എന്തൊക്കെ ചെയ്യാന്‍ കഴിയും അതൊക്കെ ചെയ്യുമെന്ന് അവര്‍ക്ക് ഉറപ്പു നല്‍കിയതായും അദ്ദേഹം പറഞ്ഞു.

സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തെറ്റായ രീതികളും വിദ്യാര്‍ത്ഥികള്‍ അനുഭവിക്കേണ്ടിവരുന്ന പീഡനവും അവസാനിപ്പിക്കാനുള്ള ശക്തമായ ഇടപെടലിനാണ് ജിഷ്ണുവിന്റെ ദുരന്തം വഴിവെച്ചത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കര്‍ക്കശമായി തന്നെ മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Top