pinarayvijayan statement about media-and-advocates-issues

pinarayi

തിരുവനന്തപുരം: മാധ്യമങ്ങള്‍ വെല്ലുവിളി നേരിടുന്ന കാലഘട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍ക്കും മാധ്യമസ്ഥാപനം തുടങ്ങാം എന്ന അവസ്ഥയാണ് കേരളത്തില്‍ ഉള്ളത്.

കോര്‍പ്പറേറ്റുകള്‍ മാധ്യമമേഖല കയ്യടക്കുന്ന സാഹചര്യമാണുള്ളത്. വാര്‍ത്തകള്‍ക്ക് കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ അഭിപ്രായം വരുന്നു. ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശം ഇല്ലാതാകുന്ന അവസ്ഥയാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്ഥാപിത താല്‍പര്യക്കാരെ ഒറ്റപ്പെടുത്തണം. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്കം ചില സ്ഥാപിത താല്‍പര്യക്കാരുടെ നീക്കമെന്നും തര്‍ക്കം പരിഹരിക്കേണ്ട സമയം അതിക്രമിച്ചൈന്നും മുഖ്യമന്ത്രി പറഞ്ഞു

ആര്‍ക്കും വിലക്കില്ലാതെ കോടതിയില്‍ പോകുവാന്‍ കഴിയണം. കോടതി അഭിഭാഷകരുടെ സ്വകാര്യസ്വത്തല്ല, അഭിഭാഷകര്‍ പരിധി വിട്ടാല്‍ സര്‍ക്കാര്‍ ഇടപെടുമെന്നും, ജുഡീഷ്യറിക്കാണ് കോടതിയുടെ പൂര്‍ണ്ണചുമതലയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top