തിരുവനന്തപുരം: സര്‍ക്കാരിന്റെ സാംസ്‌കാരിക നയം നടപ്പാക്കുന്നതില്‍ അക്കാഡമികള്‍ക്ക് വലിയ പങ്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കേരള സാഹിത്യ അക്കാഡമിയുടെ അറുപതാം വാര്‍ഷികാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സര്‍ഗാത്മകതയില്‍ ഇടപെടില്ല. പരമാവധി ഫണ്ട് നല്‍കി അക്കാഡമിയുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.