pinarayvijayan’s statement against police

തിരുവനന്തപുരം: പൊലീസിന്റെ ഭാഗത്ത് നിന്ന് ജനവിരുദ്ധമായ സമീപനങ്ങളുണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

നിയമലംഘനങ്ങളില്‍ പൊലീസ് ശക്തമായ നടപടിയെടുക്കണം. ജാഗ്രതയുള്ള സേനയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും പിണറായി പറഞ്ഞു.

സര്‍വീസിലുടനീളം സേനാംഗങ്ങള്‍ കായികക്ഷമത നിലനിര്‍ത്തണം. പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും അതിന് സര്‍ക്കാറിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പുതുതായി പരിശീലനം പൂര്‍ത്തിയാക്കിയ പൊലീസുകാരുടെ പാസിങ് ഔട്ട് പരേഡിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top