pinarayvijayan’s statement-niyamasabha

തിരുവനന്തപുരം: വ്യവസായവകുപ്പിലെ നിയമനം താന്‍ അറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയം തന്റെ പരിഗണനയില്‍ വന്നിട്ടില്ല, വ്യവസായവകുപ്പാണ് തീരുമാനങ്ങള്‍ എടുക്കേണ്ടതെന്നും പിണറായി വിജയന്‍ പറഞ്ഞു.

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് തന്നെ രഹസ്യമായി കണ്ടിട്ടില്ല. തന്റെ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് എപ്പോള്‍ വേണമെങ്കിലും കാണാമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ആക്ഷേപങ്ങള്‍ ഉയരുമ്പോള്‍ യുഡിഎഫ് സമീപനമല്ല എല്‍ഡിഎഫിന്റേതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, നിയമനങ്ങളുടെ ഫയല്‍ മുഖ്യമന്ത്രി കണ്ടതിന് തെളിവുണ്ടെന്ന് വി.ഡി സതീശന്‍. മുഖ്യമന്ത്രി കാണണമെന്ന് അഡീ. ചീഫ് സെക്രട്ടറി ഫയലില്‍ എഴുതിയിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ വേഷംമാറി മുഖ്യമന്ത്രിയെ കണ്ടത് എന്തിനെന്നും സതീശന്‍ ചോദിച്ചു.

പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങളും, ബന്ധു നിയമനങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്കും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് മറുപടിയായാണ് പിണറായിയുടെ പ്രസ്താവന. വി.ഡി. സതീശനാണ് നോട്ടീസ് നല്‍കിയത്.

Top