Pinaryi Become star in Communist China; Interestingly painting exhibition chinase youths

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് ചൈനയിലും താരമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

ചൈനയിലെ ഗ്വാങ്‌ദോങ് പ്രവിശ്യയുടെ തലസ്ഥാനമായ ഗ്വാങ്ഷൗവില്‍ നടന്ന ‘ഇമേജസ് ഓഫ് ഇന്ത്യ’ എന്ന ചിത്ര പ്രദര്‍ശനത്തിലാണ് പിണറായി വിജയന്‍ ശ്രദ്ധേയനായത്.

ദക്ഷിണേന്ത്യന്‍ കാഴ്ചകള്‍ പകര്‍ത്താന്‍ എത്തിയ ചൈനീസ് യുവാക്കളായ സണ്‍ ഗെ, ജിയാങ് യുവെ, ജിന്‍ ചെങ് എന്നിവരുടെ പെയിന്റിങ് പ്രദര്‍ശനമായിരുന്നു ഇത്. ‘പിണറായി വിജയന്‍’ എന്ന തലക്കെട്ടോടെയാണ് ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടത്.

നിയമസഭാ തിരഞ്ഞെടുപ്പിനെ ഓര്‍മ്മിപ്പിച്ച് ചെങ്കൊടി പശ്ചാത്തലത്തില്‍ തയ്യാറാക്കിയതായിരുന്നു പെയിന്റിംഗ്.

തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പിണറായി തന്നെയാണ് ഈ ചിത്രം പോസ്റ്റ് ചെയ്തത്. ഒരു സുഹൃത്താണ് തനിക്ക് ചിത്രം അയച്ചുതന്നതെന്നും പിണറായി പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.

ചൈനയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ മലയാളിയായ ഉദ്യോഗസ്ഥന്‍ പി.വി.മനോജ് ആണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്.

pinarayi-vijayan.jpg.image.784.410

(പിണറായിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ വായിക്കാം…)

ചൈനയിലെ ഗ്വാങ്ങ്‌ദോങ്ങ് പ്രവിശ്യയുടെ തലസ്ഥാനമായ ഗ്വാങ്ങ്ഷൗവില്‍ നടന്ന ഇമേജസ് ഓഫ് ഇന്ത്യ എന്ന ചിത്രപ്രദര്‍ശനത്തില്‍ ‘പിണറായി വിജയന്‍’ എന്നു കണ്ട് ഒരു സുഹൃത്ത് അയച്ചു തന്ന ചിത്രമാണിത്. ഒരു സമരപ്പന്തലും അവിടത്തെ കൊടിയും ബോര്‍ഡുകളും മറ്റുമാണ് കാണുന്നത്. കൊടിയിലെ അക്ഷരങ്ങള്‍ തെറ്റായാണ് എഴുതിയത് (CITU എന്നത് മാറിപ്പോയതാകാം) എന്നതൊഴിച്ചാല്‍ തെരഞ്ഞെടുപ്പിനു മുമ്പുള്ള കേരളത്തിന്റെ മൂഡ് ചിത്രത്തിലുണ്ട്. ദക്ഷിണേന്ത്യന്‍ കാഴ്ച്ചകള്‍ പകര്‍ത്താന്‍ എത്തിയ ചൈനീസ് യുവാക്കളായ സണ്‍ ഗെ, ജിയാങ്ങ് യുവെ, ജിന്‍ ചെങ് എന്നിവരുടെ പെയിന്റിങ്ങുകളാണ് പ്രദര്‍ശനത്തിലുണ്ടായിരുന്നത്. ചിത്രകാരനും അയച്ചു തന്ന സുഹൃത്ത് സലിമിനും നന്ദി. ഇന്ത്യന്‍ കോണ്‍സുലേറ്റിലെ മലയാളി ശ്രീ പി വി മനോജ് ആണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്.

Top