കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയുടെ മത്സരങ്ങളില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ പിങ്ക് ജേഴ്‌സി അണിഞ്ഞ് താരങ്ങള്‍ കളത്തിലിറങ്ങാറുണ്ട്. പിങ്ക് ജേഴ്‌സിയില്‍ കളത്തിലിറങ്ങിയ താരങ്ങള്‍ ഇതുവരെ കളിച്ച മത്സരങ്ങളില്‍ പരാജയപ്പെട്ടിട്ടില്ല. അതേസമയം ഈ വര്‍ഷം ഇന്ത്യയ്‌ക്കെതിരെയുള്ള നാലാം ഏകദിനത്തിലായിരുന്നു ദക്ഷിണാഫ്രിക്ക പിങ്ക് ജേഴ്‌സി അണിഞ്ഞ് കളത്തിലിറങ്ങിയത്.
പതിവ് തെറ്റിക്കാതെ പിങ്ക് ജേഴ്‌സിയില്‍ മത്സരത്തിനിറങ്ങിയ ടീം ഇന്ത്യയ്‌ക്കെതിരെ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. മത്സരശേഷം ജേഴ്‌സികള്‍ ലേലത്തിനു വയ്ക്കുകയാണ് പതിവ്. ലേലത്തില്‍ നിന്ന് ലഭിക്കുന്ന തുക ചാര്‍ലറ്റ് മാക്‌സ്‌കേ ജോഹാന്നസ്ബര്‍ഗ് അക്കാദമിക് ഹോസ്പിറ്റലിലെ സ്തനാര്‍ബുദ പരിചരണ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുകയാണ് പതിവ്.
ഈ വര്‍ഷത്തെ ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക ലഭിച്ചത് എബിഡി വില്ല്യഴ്‌സന്റെയും റബാഡയുടെയും ജേഴ്‌സിയ്ക്കാണ്. ഇന്ത്യന്‍ രൂപയില്‍ ഏകദേശം 3,01,280 രൂപയ്ക്കാണ് എബിഡി വില്ല്യഴ്‌സന്റെയും കാഗിസോ റബാഡയുടെയും ജേഴ്‌സി ലേലം ചെയ്യപ്പെട്ടത്. ഫാഫ് ഡു പ്ലെസി, ജീന്‍ പോള്‍ ഡുമിനി, ക്വിന്റണ്‍ ഡിക്കോക്ക്, ദക്ഷിണാഫ്രിക്കന്‍ നായകന്‍ എയ്ഡന്‍ മാര്‍ക്രം എന്നിവരുടെ ജഴ്‌സികള്‍ക്കും മികച്ച വില ലഭിച്ചിരുന്നു.