ബെംഗളൂരു: പിഐഒ (പഴ്‌സണ്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍)കാര്‍ഡ് ഒസിഐ (ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ) കാര്‍ഡ് ആക്കി മാറ്റണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 14ാം പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിനായുള്ള കാലാവധി ഈ വര്‍ഷം ജൂണ്‍ 30 വരെ നീട്ടി. ഇതിനു പിഴ ഈടാക്കില്ല. വിദേശത്ത് ജോലി തേടുന്നവര്‍ക്കായി കേരളം നൈപുണ്യ വികസനപദ്ധതി രൂപികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബെംഗളൂരുവില്‍ തിങ്കളാഴ്ച വരെയാണു സമ്മേളനം.
പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍
* 30 മില്യണ്‍ ഇന്ത്യക്കാരാണ് വിദേശ രാജ്യങ്ങളിലുള്ളത്. എണ്ണം കൊണ്ടു മാത്രമല്ല, നമ്മുടെ രാജ്യത്തും ജോലി ചെയ്യുന്ന രാജ്യങ്ങളിലും നല്‍കുന്ന സംഭാവനകള്‍ കൊണ്ടാണ് അവര്‍ ബഹുമാനിക്കപ്പെടുന്നത്.
* ഇന്ത്യന്‍ സംസ്‌കാരം, മൂല്യങ്ങള്‍, ധര്‍മ ചിന്ത എന്നിവയിലെ ഏറ്റവും മികച്ചവയാണ് ഇന്ത്യന്‍ സമൂഹം പ്രതിനിധീകരിക്കുന്നത്.
.
* തന്റെ സര്‍ക്കാരും താനും പ്രവാസി ഇന്ത്യക്കാരുമായി സംവദിക്കുന്നതു പ്രാധാന്യമുള്ള കാര്യമായാണു കാണുന്നത്.
* ഇന്ത്യയുടെ വികസനത്തില്‍ പ്രവാസി ഇന്ത്യക്കാര്‍ വലിയ പങ്കാളികളാണ്.
* ബ്രെയിന്‍ ഡ്രെയിന്‍ (സ്വന്തം രാജ്യത്തുനിന്ന് അന്യരാജ്യങ്ങളിലേക്കുള്ള ബുദ്ധിയുള്ളവരുടെ കുടിയേറ്റം) എന്നതില്‍നിന്ന് ബ്രെയിന്‍ – ഗെയിന്‍ എന്നതിലേക്കു നാം മാറ്റണം. ഇതിനു നിങ്ങളുടെ പിന്തുണ വേണം.
* 61 ബില്യണ്‍ ഡോളറാണ് വാര്‍ഷികമായി പ്രവാസി ഇന്ത്യക്കാര്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്കു നല്‍കുന്നത്. ഇതു സമ്പദ്‌വ്യവസ്ഥയില്‍ പ്രധാനമാണ്.
* ഇന്ത്യന്‍ സമൂഹത്തിന്റെ പ്രശ്‌നങ്ങളിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കാനും പരിഹരിക്കാനും വിവിധ രാജ്യങ്ങളിലെ എംബസ്സികള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
* വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഇക്കാര്യത്തില്‍ സോഷ്യല്‍ മീഡിയയെ ഉപയോഗിച്ചും വളരെ ഫലപ്രദമായി ഇടപെടുന്നുണ്ട്.
* വിദേശത്തു ജീവിക്കുന്ന എല്ലാ ഇന്ത്യക്കാരുടെയും സുരക്ഷയ്ക്കാണു പ്രധാന പരിഗണന.
* പ്രവാസി കൗശല്‍ വികാസ് യോജന എന്ന പേരില്‍ വിദേശത്തു ജോലി തേടുന്ന യുവജനങ്ങള്‍ക്കായി സ്‌കില്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം നടപ്പാക്കും.
* ‘ഇന്ത്യയെ അറിയാം’ പദ്ധതിയിലൂടെ വിദേശത്തു താമസിക്കുന്ന യുവ ഇന്ത്യക്കാര്‍ക്കു രാജ്യം സന്ദര്‍ശിക്കാം. പദ്ധതിയുടെ ആദ്യ ബാച്ച് ഇന്നു സമ്മേളനത്തില്‍ പങ്കെടുക്കുന്നു. അവരെ സ്വാഗതം ചെയ്യുന്നു.
* കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ പോരാട്ടത്തില്‍ പിന്തുണ നല്‍കിയ ഇന്ത്യന്‍ സമൂഹത്തിനു നന്ദി.
* 21ാം നൂറ്റാണ്ട് ഇന്ത്യയുടേതായിരിക്കുമെന്ന് ആത്മവിശ്വാസത്തോടെ താന്‍ പറയുന്നു.
* ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ പ്രധാനമന്തി ഇന്ത്യന്‍ സമൂഹത്തോട് ആവശ്യപ്പെട്ടു. എഫ്ഡിഐ എന്നാല്‍ നേരിട്ടുള്ള വിദേശനിക്ഷേപം (Foreign Direct Investment) മാത്രമല്ല, ആദ്യം ഇന്ത്യയെ വികസിപ്പിക്കൂ (First Develop India) എന്നും കൂടിയാണ്.