ബാഴ്‌സലോണയ്ക്ക് തിരിച്ചടി ; പിക്വെയ്ക്ക് മൂന്ന് കളികളില്‍ വിലക്കേര്‍പ്പെടുത്താന്‍ സാധ്യത

gerard pique

ബാഴ്‌സ: സ്പാനിഷ് ലാലിഗയില്‍ അപ്രതീക്ഷിത തിരിച്ചടി നേരിടാനൊരുങ്ങുകയാണ് ബാഴ്‌സലോണ. അടുത്ത മൂന്ന് കളികളില്‍ ജെറാര്‍ഡ് പിക്വെയ്ക്ക് വിലക്ക് ലഭിച്ചേക്കുമെന്നാണ് സൂചന.

കഴിഞ്ഞ മത്സരത്തില്‍ എസ്പാന്യോളിനെതിരേ ഗോള്‍ നേടിയശേഷം നടത്തിയ ആഘോഷമാണ് താരത്തിന് തിരിച്ചടിയായിരിക്കുന്നത്. 1-1ന് സമനിലയിലായ മത്സരത്തില്‍ പിക്വെയാണ് ബാഴ്‌സയുടെ ഗോള്‍ നേടിയത്. സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ കോംപറ്റീഷന്‍ കമ്മിറ്റിയാകും പിക്വെയ്‌ക്കെതിരായ നടപടിയില്‍ അന്തിമ തീരുമാനം എടുക്കുക.

എതിര്‍ ടീമിന്റെ ആരാധകരെ അപമാനിക്കുന്നതോ പ്രകോപിപ്പിക്കുന്നതോ ആയ ആഘോഷങ്ങള്‍ക്ക് ലാലിഗയില്‍ നിയന്ത്രണമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനടപടി. ലീഗില്‍ 22 മത്സരം പൂര്‍ത്തിയായപ്പോള്‍ 58 പോയിന്റുമായി ബാഴ്‌സലോണ മുമ്പിലാണ്. മത്സരങ്ങളില്‍ വലിയ അട്ടിമറികളൊന്നും സംഭവിച്ചില്ലെങ്കിലും ബാഴ്‌സ തന്നെ കിരിടീം ഉയര്‍ത്താനാണ് സാധ്യത. 49 പോയിന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡ രണ്ടാം സ്ഥാനത്താണ്.

Top