ഇന്ത്യയോടാ കളി ! ഇന്ത്യൻ കപ്പൽ റാഞ്ചാൻ ശ്രമിച്ചവർക്ക് എട്ടിന്റെ പണികൊടുത്ത് നാവികസേന

ജിബൂത്തി: ഏദന്‍ ഉള്‍ക്കടലില്‍ ഇന്ത്യന്‍ ചരക്കു കപ്പല്‍ കൊള്ളയടിക്കാനുള്ള ശ്രമം പരാജയപ്പെടുത്തി ഇന്ത്യന്‍ നാവിക സേന.

82000 ടണ്‍ ശേഷിയുള്ള എംവി ജഗ് അമര്‍ എന്ന കപ്പലാണ് ഏദന്‍ കടലില്‍ വച്ച് കൊള്ളക്കാര്‍ ആക്രമിച്ചത്. കപ്പലില്‍ 26 ജീവനക്കാരാണ് ഉണ്ടായിരുന്നത്.

എന്നാല്‍, ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് ത്രിശൂലിന്റെ സമയോചിതമായ ഇടപെടലാണ് കൊള്ളക്കാരെ കീഴ്‌പ്പെടുത്താന്‍ സഹായിച്ചത്.

അതേസമയം കപ്പല്‍ ആക്രമിച്ച കൊള്ളക്കാര്‍ക്കായി നാവികസേന തിരച്ചില്‍ ആരംഭിച്ചു.

അറബിക്കടലില്‍ യെമനും സൊമാലിയക്കും ഇടയിലുള്ള മേഖലയിലാണ് ഏദന്‍ ഉള്‍ക്കടല്‍. ഈ വര്‍ഷം മേയ് മാസത്തില്‍ ലൈബീരിയന്‍ കപ്പലായ എംവി ലോര്‍ഡ് മൗണ്ട് ബാറ്റണെയും കടല്‍ കൊള്ളക്കാരില്‍ നിന്ന് ഇന്ത്യന്‍ നാവിക സേന രക്ഷിച്ചിരുന്നു.

ഏദന്‍ കടലിടുക്കില്‍ നടന്ന ഈ ശ്രമം പരാജയപ്പെടുത്തിയത് ഇന്ത്യന്‍ നാവിക സേനയുടെ പടക്കപ്പലുകളിലൊന്നായ ഐഎന്‍എസ് ശാരദയായിരുന്നു. കപ്പലുകളുടെ സംരക്ഷണത്തിനായി ഏദന്‍ കടലിടുക്കില്‍ ഇന്ത്യന്‍ നാവിക സേനയുടെ നിരീക്ഷണമുണ്ട്.

Top