ആലപ്പുഴ: അഴിമതിക്കാരനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ജനവിധിയില്‍ നിന്ന് രക്ഷപ്പെടാനാവില്ലെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. ജനവിധിയെ ഭയക്കുന്ന ഉമ്മന്‍ചാണ്ടി അതില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴികള്‍ ആലോചിച്ച് നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പിണറായി.
കേരളത്തിലെ ഏത് അഴിമതി കേസ് എടുത്തു നോക്കിയാലും അതിലൊക്കെ ഉമ്മന്‍ചാണ്ടിയുടെ പേരുണ്ടാവും. അത്രയേറെ അഴിമതി ആരോപണങ്ങളാണ് അദ്ദേഹത്തിന് എതിരെയുള്ളത്. എന്നിട്ടും അധികാരത്തില്‍ കടിച്ചു തൂങ്ങുകയാണ് ഉമ്മന്‍ചാണ്ടി. ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെടാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് പോലും കഴിയുന്നില്ല. അത്രയ്ക്ക് ജീര്‍ണത ബാധിച്ച പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയിരിക്കുന്നു. കോണ്‍ഗ്രസ് രാജി ആവശ്യപ്പെടില്ലെന്ന് മനസിലാക്കിയ ഉമ്മന്‍ചാണ്ടി അതിന് അനുസരിച്ച നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും പിണറായി പറഞ്ഞു. കോടതി വിധികളെ പോലും മാനിക്കാതെ നാണം കെട്ട് അധികാരത്തില്‍ തുടരുകയാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
ആര്‍.എസ്.എസിനേയും ബി.ജെ.പിയേയും പിണറായി വിമര്‍ശിച്ചു. കേരളത്തില്‍ അക്കൗണ്ട് തുറക്കാനാവുമോയെന്നാണ് ബി.ജെ.പി നോക്കുന്നത്. എന്നാല്‍, കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കില്ലെന്ന കാര്യം ഉറപ്പാണ്. കോണ്‍ഗ്രസിനെ പോലെ തന്നെ ആര്‍.എസ്.എസും ജനവിധിയെ ഭയക്കുകയാണെന്നും പിണറായി പറഞ്ഞു.