കൊച്ചി : പിറവം പള്ളി കേസിലെ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് യാക്കോബായ സഭ നല്‍കിയ തിരുത്തല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും.
കേസില്‍ വിധി പറഞ്ഞ ജസ്റ്റിസ് അരുണ്‍ മിശ്ര ഉള്‍പ്പടെയുള്ള ജഡ്ജിമാര്‍ക്ക് പുറമെ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതിയിലെ മുതിര്‍ന്ന മൂന്ന് ജഡ്ജിമാരും ചേര്‍ന്നാകും കേസ് പരിഗണിക്കുക.
മലങ്കര സഭക്ക് കീഴിലുള്ള എല്ലാ പള്ളികളും 1934 ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണം എന്നായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റെ വിധി. ഇതിനെതിരെയാണ് യാക്കോബായ സഭ തിരുത്തല്‍ ഹര്‍ജി നല്‍കിയത്. കേസിലെ പുനഃപരിശോധന ഹര്‍ജി നേരത്തെ തള്ളിയിരുന്നു.