കൊച്ചി: പിറവം പള്ളിത്തര്‍ക്കം സംബന്ധിച്ച കേസ് കേള്‍ക്കുന്നതില്‍ നിന്ന് രണ്ട് ജഡ്ജിമാര്‍ പിന്‍മാറി. ജസ്റ്റിസുമാരായ പി.ആര്‍ രാമചന്ദ്ര മേനോന്‍, ദേവന്‍ രാമചന്ദ്രന്‍ എന്നിവരാണ് പിന്‍മാറിയത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പിന്‍മാറണമെന്ന ആവശ്യം ഉന്നയിച്ച് യാക്കോബായ സഭ രംഗത്തെത്തിയിരുന്നു.
പിറവംപള്ളി തര്‍ക്കത്തെ തുടര്‍ന്ന് യാക്കോബായ സഭയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ന്യൂനപക്ഷ വിഭാഗത്തിനു വേണ്ടി സുപ്രീംകോടതി വിധി തെറ്റായി വ്യാഖ്യാനിക്കുന്നുവെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
പിറവം പള്ളിയില്‍ നടന്നത് പൊലീസ് നാടകമാണെന്ന് ഓര്‍ത്തഡോക്‌സ് സഭ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിധി നടപ്പാക്കണമെങ്കില്‍ അത് ആകാമായിരുന്നെന്നായിരുന്നു തോമസ് മാര്‍ അത്താനിയോസ് പറഞ്ഞത്. കേസ് കോടതിയില്‍ വരുമ്പോള്‍ വിധി നടപ്പാക്കുവാന്‍ കഴിയില്ല എന്ന് ധരിപ്പിക്കുവാനുള്ള നാടകമാണ് അരങ്ങേറിയതെന്നും ആരോപണം ഉയര്‍ന്നിരുന്നു.
പള്ളിത്തര്‍ക്കത്തെ തുടര്‍ന്ന് പിറവത്ത് വിശ്വാസികള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ദേഹത്ത് മണ്ണെണ്ണയൊഴിച്ചായിരുന്നു വിശ്വാസികള്‍ പ്രതിഷേധിച്ചത്.