പിക്‌സല്‍ വാച്ച് 2 ഒക്ടോബര്‍ നാലിന് ലോഞ്ച് ചെയ്യും. പിക്സല്‍ 8 സീരീസിനും ന്യൂസ് ബഡ്സിനും ഒപ്പമാണ് പിക്സല്‍ വാച്ച് 2 പുറത്തിറങ്ങുന്നത്. ഇന്ത്യയില്‍ ഈ സ്മാര്‍ട്ട് വാച്ച് ഒക്ടോബര്‍ അഞ്ചിന് എത്തുമെന്ന് ഗൂഗിള്‍ ഇന്ത്യ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. മെയ്ഡ് ബൈ ഗൂഗിള്‍ ലോഞ്ച് ഇവന്റില്‍ വെച്ചാണ് ആഗോളതലത്തിലായി വാച്ച് ലോഞ്ച് ചെയ്യുന്നത്. സ്മാര്‍ട്ട് വാച്ച് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്‌ലിപ്കാര്‍ട്ടില്‍ മാത്രമാകും അഞ്ചു മുതല്‍ ലഭ്യമാകുക.
പിക്‌സല്‍ വാച്ച് 2 ന്റെ വില വിവരങ്ങളും സവിശേഷതകളും കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോ അനുസരിച്ച് ഒരു പോര്‍സലൈന്‍ കളര്‍ ബാന്‍ഡ് ഫീച്ചര്‍ ചെയ്യുന്നത് കാണാം. വരാനിരിക്കുന്ന ഡിവൈസിന് അതിന്റെ മുന്‍ഗാമിയായ പിക്‌സല്‍ വാച്ചിനോട് സാമ്യമുണ്ടാകും. പിക്‌സല്‍ വാച്ച് മുന്‍പ് ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടില്ല.
വരാനിരിക്കുന്ന സ്മാര്‍ട്ട് വാച്ചിന് ഒരു ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ ഡബ്ല്യു5 സീരീസ് ചിപ്സെറ്റ് നല്‍കാമെന്നും അത് സ്നാപ്ഡ്രാഗണ്‍ ഡബ്ല്യു 5 അല്ലെങ്കില്‍ സ്നാപ്ഡ്രാഗണ്‍ ഡബ്ല്യു 5+ പ്ലാറ്റ്ഫോം ആവാം എന്നും ഒരു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്. ഓണ്‍ ഡിസ്പ്ലേ (എഒഡി) സവിശേഷത പ്രവര്‍ത്തനക്ഷമമാണെങ്കില്‍ പിക്സല്‍ വാച്ച് 2 ന് 24 മണിക്കൂറിലധികം ബാറ്ററി ലൈഫ് ലഭിക്കുമെന്നും ഈ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
പിക്‌സല്‍ വാച്ച് 2 ല്‍ ഒരു അലുമിനിയം ബോഡി അവതരിപ്പിക്കാനുളള സാധ്യതയും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സ്നാപ്ഡ്രാഗണ്‍ ഡബ്ല്യു5 ചിപ്സെറ്റ് എന്ന് അവകാശപ്പെടുന്ന ക്വാല്‍കോം എസ്ഡബ്ല്യു 5100 SoC ഉപയോഗിച്ച് ഇത് പ്രവര്‍ത്തിപ്പിക്കാമെന്നാണ് സ്മാര്‍ട്ട് വാച്ചിന്റെ ഗൂഗിള്‍ പ്ലേ കണ്‍സോള്‍ ലിസ്റ്റിംഗ് നല്കുന്ന സൂചന.