വിപണിയില്‍ പ്രീമിയം സ്‌കൂട്ടറുകൾക്ക് മാറ്റത്തിന്റെ നിര്‍വചനം നല്‍കിയ അവതാരമാണ് പിയാജിയോ വെസ്പ.
വെസ്പയുടെ പുതിയ പതിപ്പ്, വെസ്പ റെഡുമായി വീണ്ടും വിപണിയില്‍ സജ്ജീവമാകാനുള്ള ഒരുക്കത്തിലാണ് പിയാജിയോ.
പുതിയ വെസ്പ റെഡ് ഓക്ടോബര്‍ 3-ന് വിപണിയില്‍ അവതരിപ്പിക്കും.
എയിഡ്‌സ് രോഗികള്‍ക്ക് പിന്തുണ നല്‍കുകയാണ് പുതിയ വെസ്പ റെഡിലൂടെ പിയാജിയോ ലക്ഷ്യമിടുന്നത്.
ഇതിന് വേണ്ടി റെഡ് എന്ന സന്നദ്ധ സംഘടനയുമായി വെസ്പ കൈകോര്‍ത്തിരിക്കുകയാണ്.
വെസ്പ റെഡിന്റെ ഓരോ വില്‍പനയിലും ഒരു നിശ്ചിത തുക, എയിഡ്‌സ് രോഗികള്‍ക്കായി കമ്പനി മാറ്റി വെയ്ക്കും.
സന്നദ്ധ സംഘടനയായ റെഡിന് ഓരോ വെസ്പ 946 സ്‌കൂട്ടര്‍ വില്‍പനയില്‍ നിന്നും 150 ഡോളറാണ് രാജ്യാന്തര വിപണിയില്‍ നിന്നും പിയാജിയോ നല്‍കുന്നത്.